വി.അബ്ദു

ചേറ്റുവ: ഇന്ന് രാവിലെ ആറുമണിയോടെ പ്രഭാതസവാരിക്കിറങ്ങിയ യുവതി ലോറിയിടിച്ച് മരിക്കാനിടയായത് റോഡുകളുടെ ശോചനീയാവസ്ഥമൂലമാണെന്നു ആരോപിച്ച് പൊതുപ്രവർത്തകർ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. പി.എ.അഷ്റഫ്, ആർ.എം ഷംസു, കെ.പി.എംകാസിം എന്നിവരാണ് വായ്മൂടിക്കെട്ടി പ്രതിഷേധിക്കുകയും യാത്രക്കാരുടെ സഹകരണത്തോടെ റോഡ് ഉപരോധിക്കുകയും ചെയ്തത്.
റോഡിന്റെ തകർച്ചയെ സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നല്കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇന്ന് വീണ്ടു മന്ത്രിക്ക് നിവേദനം അയച്ചതായി ഇവർ പറഞ്ഞു.
ചാവക്കാട് മേഖലയിൽ എം.എൽഎ ഓഫീസിലേക്കും, ഹൈവേ ഓഫീസിലേക്കും മാറിമാറി രാഷ്ട്രീയക്കാരുടെ പ്രതിഷേധങ്ങൾ നിരന്തരം നടക്കുന്നുണ്ടെങ്കിലും ചേറ്റുവ മുതൽ വാടാനപ്പള്ളിവരെ കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല.
ചേറ്റുവ ചുള്ളിപ്പടിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന നീരുകെട്ടി ഷൈജുവിന്റെ ഭാര്യ സുബിത (35)യാണ് പ്രഭാത സവാരിക്കിടെ കണ്ടെയ്നർ ലോറി ഇടിച്ച് തൽക്ഷണം മരിച്ചത്. കൂടെ നടക്കാനുണ്ടായിരുന്ന നാലകത്ത് പടുവിങ്ങൽ ജഹാങ്കിർ ഭാര്യ സബിതക്കും പരുക്ക്പറ്റിയിരുന്നു. ഇവർ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച സുബിതയുടെ മക്കൾ: നമികൃഷ്ണ, നിഘകൃഷ്ണ.

ഫോട്ടോ: ചേറ്റുവയിൽ ശനിയാഴ്ചയുണ്ടായ റോഡിന്റെ തകർച്ചയെ തുടർന്നുണ്ടായ ദാരുണമായ മരണത്തിൽ പ്രതിഷേധിച്ച് വായ് മൂടി കെട്ടി റോഡ് ഉപരോധിച്ചപ്പോൾ.