ഗള്‍ഫില്‍ അപകടത്തില്‍ പെട്ട യുവാവിനെ നാട്ടിലെത്തിച്ച് ചികിത്സിക്കാന്‍ കുടുംബം സഹായം തേടുന്നു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ഗള്‍ഫില്‍ വാഹനാപകടത്തില്‍ പെട്ട് രണ്ട് മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന യുവാവിനെ നാട്ടിലെത്തിച്ച് ചികിത്സിക്കാനായി കുടുംബം ഉദാരമതികളുടെ സഹായം തേടുന്നു. മമ്മിയൂര്‍ നാരായണംകുളങ്ങര ക്ഷേത്രത്തിന് സമീപം കോക്കാന്‍തുരുത്തി വീട്ടില്‍ പരേതനായ സൂര്യനാരായണന്റെ മകന്‍ സന്ദീപാ(34)ണ് ദുബൈയിലെ റഷീദ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. ദുബൈയിലെ ഒരു ബേക്കറി കമ്പനിയിലാണ് സന്ദീപ് ജോലി ചെയ്തിരുന്നത്. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ബസ്സിടിച്ചാണ് അപകടം. അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റു. ആസ്പത്രിയില്‍ ശസ്ത്രക്രിയ നടത്തി. 10 ലക്ഷം രൂപ ശസ്ത്രക്രിയക്കായി ചെലവായി. ഭാര്യ നിരോഷയും അമ്മ ഗീതയും പിതൃസഹോദരിമാരായ അവിവാഹിതരായ നിര്‍മ്മല, ഭാനുമതി എിവരടങ്ങിയ കുടുംബത്തിന്റെ ഏക അത്താണിയാണ് സന്ദീപ്. സന്ദീപിന്റെ അച്ഛന്‍ 10 വര്‍ഷം മുമ്പ് വെടിക്കെട്ടപകടത്തില്‍ മരിക്കുകയായിരുന്നു. കുടുംബത്തെ കരകയറ്റാനായി കടം വാങ്ങിയും പലരുടേയും സഹായത്തോടെയുമാണ് സന്ദീപ് ഗള്‍ഫിലേക്ക് പോയത്. മകനെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് അമ്മ ഗീത കരഞ്ഞുപറയുന്നു. സന്ദീപിനെ നാട്ടിലെത്തിച്ച് ചികിത്സ നടത്താനായി വാര്‍ഡ് കൗസിലര്‍ സൈസ മാറോക്കി ചെയര്‍മാനായും കെ.കെ. സുബ്രഹ്മണ്യന്‍ കണ്‍വീനറുമായി ചികിത്സ സഹായ കമ്മറ്റി രൂപവത്ക്കരിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍: 4275000100554579. ഐ.എഫ്.എസ്.സി.കോഡ്: പി.യു.എന്‍.ബി: 0427500 ഫോ: 9447530098, 9895967730.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.