mehandi new

എടക്കഴിയൂര്‍ ബീച്ചില്‍ കൊമ്പില്ലാ ഏഡി ചത്തടിഞ്ഞു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

planet fashion

ചാവക്കാട്:  കൊമ്പില്ലാ ഏഡി എടക്കഴിയൂര്‍ ബീച്ചില്‍ ചത്തടിഞ്ഞു . ഐ .യു. സി.എസിന്റെ ജീവി സംരക്ഷിത പട്ടികയില്‍ ഇടം പിടിച്ച കൊമ്പില്ല ഏഡി, അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ട ജീവി വര്‍ഗ്ഗമാണെന്ന് ഗ്രീന്‍ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ ജെയിംസ് പറഞ്ഞു. നിയൊ ഫോസീന ഫോക് നോയിഡ്സ് എന്നാണ് ശാസ്ത്ര നാമം.
ഏഡികളില്‍ മുതുകില്‍ കൊമ്പില്ലാത്ത ഏക ജീവിവര്‍ഗ്ഗമാണിവ. മീന്‍, കൂന്തൾ, ചെമ്മീന്‍ എന്നിവയാണ്   പ്രധാന ഭക്ഷണം. സാധാരണയായി കൂട്ടത്തോടെ കാണാറില്ല. ഇന്ത്യ, ചൈന, കൊറിയ എന്നീ കടല്‍ തീരത്താണ് ഇവയെ കാണാറുള്ളത്. ചാവക്കാട് തീരത്ത് വളരെ അപൂവമായി മാത്രമെ അടിഞ്ഞിട്ടുള്ളൂവെന്ന് പരിസ്ഥിതി ഫോട്ടൊഗ്രാഫറായ  സലിം ഐഫോക്കസ് പറഞ്ഞു. ചാരനിറത്തോടു കൂടിയ ഇവ ഏകദേശം ഏഴര അടിയോളം വലുപ്പം വരും.  മുതുകില്‍ കൊമ്പില്ലാത്തതിനാല്‍ ഓള പരപ്പില്‍ ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ കഴിയില്ല. കൊമ്പില്ലാത്തിടത്ത് കാണുന്ന പരുപരുത്തമുതുകില്‍ കുഞ്ഞുങ്ങളേയും വഹിച്ച കൊണ്ട് ഇവ യാത്ര ചെയ്യാറുണ്ട്.
ആഴം കുറഞ്ഞ തീരകടലിലും’ കണ്ടല്‍കാടുകളിലും മത്സ്യലഭ്യതയുള്ള അഴിമുഖങ്ങളിലും കണ്ടു വരുന്നു. ഇന്ത്യയിലെ സുന്ദര്‍ബന്‍ കണ്ടല്‍കാടുകളില്‍ ഇവയെ സംരക്ഷിച്ച് പോരുന്നു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/07/ad.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_text admin_label=”Text” background_layout=”light” text_orientation=”center” use_border_color=”off” border_color=”#ffffff” border_style=”solid”]

ഫോട്ടോ : സലീം ഐ ഫോക്കസ് 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.