വീണ്ടാമതും മെഹ്റിൻ നൗഷാദ് – പിച്ചവെച്ചു തുടങ്ങിയതേ ചിലങ്കകെട്ടി, എട്ടു വർഷമായി തുടരുന്ന കലാസപര്യ
മിസ്ബാഹ് അബ്ദുള്ള
കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വീണ്ടും നേട്ടം കൊയ്ത് ഗുരുവായൂർ ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി മെഹറിൻ. ഹയർ സെക്കന്ററി വിഭാഗം നാടോടി നൃത്തത്തിലാണ് മെഹറിൻ ഇന്ന് ഒന്നാം സ്ഥാനം നേടിയത്. ഹയർസെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം നേടിയ ഒപ്പന ഗ്രൂപ്പിലെ പാട്ടുകാരിൽ ഒരാളായിരുന്നു മെഹ്റിൻ. ഇന്നലെ ഹയർ സെക്കണ്ടറി വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടിയിരുന്നു. എട്ടു വർഷമായി കാലൊത്സവ വേദികളിലെ താരമാണ് മെഹ്റിൻ. മെഹ്റിൻ പിച്ചവെച്ചു തുടങ്ങിയതേ ചിലങ്കയണിഞാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
പഞ്ചാരമുക്ക് സ്വദേശിയായ മെഹ്‌റിൻ നൗഷാദ് സഫ്ന ദമ്പതികളുടെ മകളാണ്. കാറ്ററിംഗ് സർവീസ് നടത്തുന്ന പിതാവ് നൗഷാദ് മാതാവ് സഫ്‌നയും കഴിഞ്ഞ രണ്ടു ദിവസവും മെഹറിന് ഊർജ്ജം പകർന്നുകൊണ്ട് കലോത്സവ നഗരിയിൽ തന്നെയുണ്ട്.
ചെറുപ്പം മുതൽക്കേ നിരവധി മത്സര വേദികളിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു മെഹറിനെന്ന് പിതാവ് നൗഷാദ് പറഞ്ഞു. എട്ടു കൊല്ലം മുൻപ് സ്കൂൾ കലോത്സവത്തിൽ മെഹറിൻ റാങ്ക് നേടിയതിന്റെ വാർത്ത ചാവക്കാട് ഓൺലൈൻ അന്ന്പ്രസിദ്ധീകരിച്ചിരുന്നു.
Comments are closed.