മന്ദലാംകുന്ന് : ഫിഷറീസ് യു.പി സ്കൂളിന്‍റെ നേതൃത്വത്തിൽ കൂർക്ക കൃഷിയിൽ 100 മേനി വിളവ്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയാണ്  സ്കൂളുമായി സഹകരിച്ച്  നിലമൊരുക്കി നൽകിയിരുന്നത്. കൂർക്ക കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് കൈമാറി. പിടിഎ പ്രസിഡണ്ട് സൈനുദ്ധീൻ ഫലാഹി  വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക മോളി ടീച്ചർ, എസ് എം സി  അംഗം അസീസ് മന്ദലാംകുന്ന്, അധ്യാപകനായ ഇ.പി ഷിബു മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡണ്ട് നസീർ  പി എ, സെക്രട്ടറി ബിനേഷ് വലിയ കത്ത്, യൂസഫ് തണ്ണിതുറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.