അകലാട് അംഗൻവാടി ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]
പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ അകലാട് ബദര്‍ പള്ളി നാല്പത്തൊമ്പതാം നമ്പർ അംഗൻവാടി കെട്ടിടം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ഷഹർബാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിതത്. രണ്ടായിരത്തി പതിനാലിൽ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച രണ്ടര ലക്ഷം രൂപ ഉപയോഗിച്ചാണ് മുന്ന് സെന്റ് സ്ഥലം ലഭ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം ടി. എ അയിഷ മുഖ്യ അതിഥിയായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ നീത ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സീനത്ത് അഷ്റഫ്, ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഐ.പി രാജേന്ദ്രൻ, വിദ്യഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാജിത അഷ്റഫ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെമീറ കാദർ, പഞ്ചായത്ത് അംഗങ്ങളായ ബുഷറ കുന്നമ്പത്ത്, ഷറഫ് മുത്തേടത്ത്, സി.ഡി.പി.ഒ ജി പ്രസന്ന കുമാരി, കെ.കെ ഇസ്മായിൽ, സുബൈദ പുളിക്കൽ, അംഗൻവാടി ഹെൽപർ ലക്ഷ്മി എന്നിവർ സംസാരിച്ചു. വാർഡ് അംഗം ശിവാനന്ദൻ പെരുവഴിപ്പുറത്ത് സ്വാഗതവും അംഗൻവാടി അധ്യാപിക ബുഷറ നന്ദിയും പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.