mehandi banner desktop
Chavakkad online

എ കെ പി എ ജില്ലാ സംസ്ഥാന നേതാക്കൾക്ക് ചാവക്കാട് സ്വീകരണം നൽകി

Ft

ചാവക്കാട് : പുതുതായി സ്ഥാനമേറ്റ  എ കെ പി എ ( ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ) ജില്ലാ സംസ്ഥാന നേതാക്കൾക്ക് ചാവക്കാട് മേഖല കമ്മറ്റി സ്വീകരണം നൽകി. മേഖല വൈസ് പ്രസിഡണ്ട് പ്രദീപ്കുമാർ നേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി.  ചാവക്കാട് മേഖലാ ഐ ഡി കാർഡുകളുടെ വിതരണോദ്ഘാടനം  ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ നിർവഹിച്ചു.  മുതുവട്ടൂർ ശിക്ഷക് സദൻ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മേഖല പ്രസിഡണ്ട് കെ.കെ മധുസൂദനൻ  അധ്യക്ഷത വഹിച്ചു.  ചാവക്കാട്, ഗുരുവായൂർ യൂണിറ്റൂകൾക്കുള്ള ഐ ഡി കാർഡുകൾ ചടങ്ങിൽ കൈമാറി.   ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ, മേഖല ഇൻ ചാർജ്  ജീസൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മേഖലാ സെക്രട്ടറി പി സി ഷെറി സ്വാഗതവും, മേഖല ട്രഷറർ ഷബീർ നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.