കടപ്പുറം പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കനോലി കനാല്‍, മത്തിക്കായാല്‍, മുല്ലപ്പുഴ, ചേറ്റുവ പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ കരുതിയിരിക്കണമെന്ന് പഞ്ചായത്ത് പ്രസിടണ്ടിന്‍റെ ജാഗ്രതാ നിര്‍ദേശം. ഈ മേഖലകളില്‍ ജലവിതാനം ഉയര്‍ന്നു വരുന്നതായും അങ്ങിനെ വെള്ളം പൊങ്ങുന്നതായി അനുഭവപ്പെട്ടാല്‍ കൂടുതല്‍ കാത്ത് നില്‍ക്കാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം എന്നാണ് നിര്‍ദേശം. സുരക്ഷിത മേഖലകളിലുള്ള ബന്ധു വീടുകളിലേക്കോ ദുരിതാശ്വാസ കേമ്പിലെക്കോ താമസം മാറാന്‍ മടി കാണിക്കരുതെന്നും പഞ്ചായത്ത് പ്രസിടണ്ട് അറിയിപ്പില്‍ പറഞ്ഞു. ഇന്നലെ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അറിയിപ്പ്.
ചേറ്റുവപുഴയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കനോലി കനാല്‍ ഒഴുകിയെത്തുന്നത് ചേറ്റുവ പുഴയിലെക്കാണ്. എന്നാല്‍ അറബിക്കടലിലേക്ക് കുത്തി ഒഴുകുന്ന ചേറ്റുവ പുഴയിലേക്ക് കനോലി കനാലില്‍ നിന്നും വരുന്ന വെള്ളം സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ കനാല്‍ കരയിലേക്ക് പരന്നൊഴുകുന്നതാണ് ജനവാസ മേഖലകളില്‍ വെള്ളം കയറാന്‍ കാരണമാകുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
കനാലിന്റെ തീരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ അധികവും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വട്ടേക്കാട് നാല് കെട്ടിടങ്ങളില്‍ കേമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ചങ്ങാടി സ്കൂള്‍, കടപ്പുറം കമ്മ്യൂണിറ്റി ഹാള്‍, കറുകമാട് മദ്രസ്സ, ബ്ലാങ്ങാട് സ്കൂള്‍ എന്നിവിടങ്ങളിലാണ് മറ്റു ക്യാമ്പുകള്‍.
രാത്രി പതിനൊന്നര മണിയോടെ വെള്ളം കയറ്റം നിലച്ചതായാണ് വട്ടേക്കാട് നിന്നുമുള്ള റിപ്പോര്‍ട്ട്. എന്നാല്‍ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.