ചാവക്കാട് ബാര്‍അസോസിയേഷന്‍ ലൈബ്രറിക്ക് ആള്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍ സേവനം ലഭ്യമായി

ചാവക്കാട് : നിയമ ലോകത്തെ ആള്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍ സേവനം ചാവക്കാട് ബാര്‍അസോസിയേഷന്‍ ലൈബ്രറിക്ക് ലഭ്യമാക്കിയെന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അഡ്വ ടി എസ് അജിത് അറിയിച്ചു. ഇതിന്റെ സാക്ഷ്യപത്രകൈമാറ്റ ചടങ്ങ് ഞായറാഴ്ച ശില്‍പ്പ ശാല വേദിയില്‍ ജസ്റ്റിസ് ചെലമേശ്വര്‍ നിര്‍വഹിക്കും. നിയമ മേഖലയിലെ വികാസപരിണാമങ്ങള്‍ ഇതുവഴി ചാവക്കാട് ബാര്‍ അസോസിയേഷന്‍ ലൈബ്രറി അംഗങ്ങളായ അഭിഭാഷകര്‍ക്ക് തത്‌സമയം അറിയാനാകും . ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ എക്‌സിക്യൂടീവ് ചെയര്‍മാന്‍ ചാവക്കാട് സ്വദേശി അഡ്വ ടി എസ് അജിതിന്റെ ശ്രമഫലമായാണ് ഈ സൗകര്യം ലഭ്യമായതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Comments are closed.