mehandi new

ആതിര നക്ഷത്രം- ക്യാഷ് ഞാൻ തരാം.. നിങ്ങൾ ഫീസ് അടച്ചോളൂ…

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

ലിജിത് തരകൻ

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

ഗുരുവായൂർ: ഓഫിസിലെത്തുന്നവരെ തൊടുന്യായങ്ങൾ പറഞ്ഞ് മടക്കിവിടുന്ന ഉദ്യോഗസ്ഥരുടെ കഥകൾ ഏറെ കേട്ട് പഴകിയതാണ്. എന്നാൽ അടക്കാനുള്ള പണമെടുക്കാതെ എത്തിയയാൾ വീട്ടിലേക്ക് മടങ്ങുമ്പോൾ അവരെ തടഞ്ഞ് സ്വന്തം പഴ്സ് തുറന്ന് പണം നൽകിയ ഉദ്യോഗസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഗുരുവായൂർ നഗരസഭയുടെ പൂക്കോട് സോണൽ ഓഫിസിലെ താത്ക്കാലിക ജീവനക്കാരിയായ ആതിര. ആതിരയുടെ നക്ഷത്ര തിളക്കം ലോകം അറിഞ്ഞത് പ്രതിപക്ഷ കൗൺസിലറായ ബഷീർ പൂക്കോടിൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. കഴിഞ്ഞ തിങ്കളാഴ്ച സോണൽ ഓഫിസിൽ താൻ കണ്ട കാഴ്ചകളാണ് ബഷീർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുള്ളത്. ആവശ്യത്തിന് പണമെടുക്കാതെ എത്തിയ സ്ത്രീ ‘പണമെടുത്ത് നാളെ വരാമെന്ന്’ പറഞ്ഞ് മടങ്ങാനൊരുങ്ങിയപ്പോൾ ‘പണം ഞാൻ തരാം’ എന്ന് പറഞ്ഞ് സ്വന്തം പഴ്സിൽ നിന്ന് രൂപയെടുത്ത് നൽകിയ സംഭവമാണ് ബഷീർ വിവരിച്ചിട്ടുള്ളത്. കൗൺസിലറുടെ സാന്നിധ്യം അറിയാതെയായിരുന്നു ആതിരയുടെ നന്മ. നിറഞ്ഞ കണ്ണുകളോടെയാണ് താൻ ആ കാഴ്ചകണ്ടതെന്ന് ബഷീർ പറഞ്ഞു. ബഷീറിൻറെ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. വലപ്പാട് ചാണാശേരി ജിജിത്തിൻറെ ഭാര്യയായ ആതിര ഗുരുവായൂർ നഗരസഭയിലെ താത്ക്കാലിക ജീവനക്കാരിയായി എത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ഇതിന് മുമ്പ് ചാവക്കാട് നഗരസഭയിലും മുല്ലശേരി പഞ്ചായിത്തിലും താത്ക്കാലിക ജീവനക്കാരിയായിരുന്നു. ചാവക്കാടിനടുത്ത് തിരുവത്രയാണ് സ്വന്തം നാട്.

ബഷീറിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:
”ഇന്ന് പൂക്കോട് സോണൽ ഓഫീസിൽ രാവിലെ എത്തിയതായിരുന്നു ഞാൻ. നല്ല തിരക്കുണ്ട് ഓഫിസിൽ. വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ. ഓവർസിയർമാരെ കാണാൻ ഫയൽ സമർപ്പിക്കാനും എത്തിയവർ ക്യൂ നിൽക്കുന്നു. എനിക്ക് കാണേണ്ട വ്യക്തി പുറത്തു പോയിരുന്നതുകൊണ്ട് ഞാനവിടെ കാത്തിരുന്നു. അതിനിടയിലാണ് പർദ്ദയിട്ട ഒരു സ്ത്രീ അവരുടെ ഫയലുമായി കടന്നുവന്നത്. ഫയൽ സമർപ്പിച്ച് ഫീസ് അടക്കാൻ ഓവർസിയർ ആവശ്യപ്പെട്ടു. പേഴ്സ് തുറന്ന് നോക്കിയ അവർ വിളറി വെളുത്തു. അവരുടെ പരിഭ്രമം കണ്ട ഓവർസിയർ കാര്യം തിരക്കി. “പൈസ എടുത്തില്ല മാഡം. ഞാൻ നാളെ വരാം” അവർ പറഞ്ഞു. “അതിനെന്താ.. കാഷ് ഞാൻ തരാം. നിങ്ങൾ ഫീസ് അടച്ചോളൂ” ഓവർസിയർ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ബാഗിൽനിന്ന് പണമെടുത്ത് കൊടുത്തപ്പോൾ ആ സ്ത്രീയുടെ കണ്ണുനിറഞ്ഞത് ഞാൻ കണ്ടു. ഗവ.ഓഫീസുകൾ ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുന്നതാണ് എന്ന പൊതുപരാതി നിലനിൽക്കേ ആതിര എന്ന ഈ താൽക്കാലിക ജീവനക്കാരിയുടെ പെരുമാറ്റം എന്നെ വിസ്മയിപ്പിച്ചു. ആതിര മാത്രമല്ല വിവിധ ഓഫീസുകളിൽ ഇതുപോലെ നല്ല മനസ്സുള്ള നിരവധിപേരുണ്ട്.
തങ്ങൾക്ക് കിട്ടിയ ജോലി പൊതുജനങ്ങളെ സേവിക്കാനാണ് എന്ന തിരിച്ചറിവുള്ളവർ. ഒരു നോക്ക് കൊണ്ട്, നല്ല വാക്ക് കൊണ്ട്, ഒരു പുഞ്ചിരികൊണ്ട് മനസ്സു നിറയ്ക്കാൻ കഴിവുള്ളവർ. അപൂർവ്വം ചിലർമാത്രമാണ്‌ പുഴുക്കുത്തുകൾ. തങ്ങൾക്ക് കിട്ടിയ ജോലി മാടമ്പിത്തരമായി കരുതി അഹങ്കരിക്കുന്നവർ. നമ്മുടെ നാടിനെ പുറകോട്ട് വലിക്കുന്നവർ അവരാണ്.”

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.