Header

മയക്കുമരുന്ന് വ്യാപനം തടയാന്‍ ജനകീയ കൂട്ടായ്മ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : തീരദേശത്ത് വര്‍ധിച്ചു വരുന്ന കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും വ്യാപനം തടയാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജനപ്രതിനിധികളുടെയും വിവിധ സംഘടനാപ്രതിനിധികളുടെയും യോഗത്തില്‍ തിരുമാനം. വിദ്യാര്‍ഥികള്‍, യുവാക്കള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, നിര്‍മാണ, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കിടയിലാണ് മയക്കുമരുന്നുകളുടെ ഉപയോഗം അതിവേഗം വര്‍ധിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ഈ മേഖലയിലുള്ളവര്‍ക്ക് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതോടോപ്പം കുട്ടികളുടെ മാതാപിതാക്കള്‍, സ്‌കൂള്‍ പി.ടി.എ., കുടുംബശ്രീ എന്നിവരെയും പരിപാടികളുമായി സഹകരിപ്പിക്കാന്‍ തീരുമാനിച്ചു.
മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കും. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് യോഗം വിലയിരുത്തി. മയക്കുമരുന്നുകളുടെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ പൊതുപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള സ്‌ക്വാഡുകള്‍ വാര്‍ഡുകള്‍ തോറും രൂപവത്കരിക്കും.
ചാവക്കാട് നഗരസഭ കേന്ദ്രീകരിച്ച് വിപുലമായ യോഗം വിളിച്ചുകൂട്ടി കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കാനും തിരുമാനമായി. ഇതിനായി 12-ന് ഉച്ചകഴിഞ്ഞ് നഗരസഭ കോണ്‍ഫറന്‍സ്ഹാളില്‍ യോഗം ചേരും.
ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. സി.ഐ. കെ.ജി. സുരേഷ്, അഡീഷണല്‍ എസ്.ഐ. എ.വി. രാധാക്യഷ്ണന്‍, എ.എസ്.ഐ. അനില്‍മാത്യു, എം.ബി. രാജലക്ഷ്മി, എ.എച്ച്. അക്ബര്‍, പി.കെ. സെയ്താലികുട്ടി, എ.വി. സജീര്‍, സുമേഷ് ദ്വാരക എന്നിവര്‍ പ്രസംഗിച്ചു .

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.