mehandi new

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ

fairy tale

കുന്നംകുളം : ഉത്തരേന്ത്യയിൽ ഭക്ഷണം ചോദിച്ച ദളിത് യുവാവിന്റെ തലയിൽ മൂത്രാഭിഷേകം ചെയ്ത സവർണ മേധാവിത്വത്തെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദിവാസി യുവാവായ വിശ്വനാഥന്റെ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെടുത്തി ദളിത് ജീവിതങ്ങളുടെയും അരികുവത്ക്കരിക്കപ്പെട്ടവരുടെയും ദുരവസ്ഥ അവതരിപ്പിച്ച കൃഷ്ണ സാനികയ്ക്കാണ് മോണോആക്ട്  പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. സമകാലീന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലെ ഈ ദുരവസ്ഥ പ്രേക്ഷരിലേക്ക് കൃത്യമായി എത്തിക്കാൻ സാനികയുടെ അഭിനയ പാടവത്തിനായി.  

planet fashion

കൈപ്പമംഗലം ഫിഷറീസ് സ്കൂൾ വിദ്യാർത്ഥിയായ സാനിക മോണോആക്റ്റുമായി രണ്ടാം തവണയാണ് ജില്ലാ കലോത്സവ വേദിയിൽ എത്തുന്നത്. 

കടമനിട്ട രാമകൃഷ്ണന്റെ  ‘ കുറത്തി ‘എന്ന കവിതയെ അവലംബിച്ച് തൃശൂരിലെ നാടക പ്രവർത്തകരായ അഭിൻ രവീന്ദ്രന്റെ രചനയിൽ സഹോദരൻ അനീഷ് രവീന്ദ്രനാണ് ഏകാഭിനയം സംവിധാനം ചെയ്തിട്ടുള്ളത്. ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മൈമിന്റെ പിന്നണിയിൽ പ്രവർത്തിച്ചതും അബിൻ, അനീഷ് സഹോദരങ്ങളാണ്. മണ്ണുത്തി ഡോൺബോസ്കോ ഹയർസെക്കന്ററി സ്‌കൂളിനായിരുന്നു മൈമിൽ ഒന്നാംസ്ഥാനം.

Macare 25 mar

Comments are closed.