mehandi new

അഞ്ചു കിലോഗ്രാം ലഹരിവസ്തുക്കളും പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി

fairy tale

ganchaചാവക്കാട് : തീരമേഖലകളില്‍ വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ നടത്തിയ റെയ്ഡില്‍ അഞ്ചു കിലോഗ്രാം ലഹരിവസ്തുക്കളും പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി. ഉത്തര്‍പ്രദേശിലെ ഖോരക്പൂര്‍ സ്വദേശി വീരേന്ദ്ര(30)യെയാണ് വാടാനപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ജിജി പോളും സംഘവും അറസ്റ്റുചെയ്തത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മൂന്നാംകല്ലിലെ താമസസ്ഥലങ്ങള്‍ പരിശോധിച്ചതില്‍ വന്‍തോതില്‍ ലഹരിവസ്തുക്കളും പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. ഇതരസംസ്ഥാന തൊഴിലാളികളായ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു.
ഇവരുടെ പ്രധാന ഉപഭോക്താക്കള്‍ വിദ്യാര്‍ത്ഥികളും തീരമേഖലയിലെത്തുന്ന സന്ദര്‍ശകരും മത്സ്യത്തൊഴിലാളികളുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി.വി. ബെന്നി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി. രാജേഷ്, ടി.ജെ. ജോജോ എന്നിവരും പങ്കെടുത്തു.

Comments are closed.