ചാവക്കാട് : നിരോധിച്ച ഒന്നര കോടി രൂപയുടെ നോട്ടുകളുമായി അഞ്ചുപേര്‍ ചാവക്കാട് പോലീസിന്റെ പിടിയിലായി.
ഇന്ന് പുലർച്ചെ വാഹന പരിശോധക്കിടെയാണ് നിരോധിച്ച പഴയ 1000, 500 രൂപാ നോട്ടുകളുമായി കാറില്‍ സംഞ്ചരിച്ചിരുന്ന സംഘത്തെ പോലീസ് പിടികൂടിയത്.
കോയമ്പത്തൂർ സ്വദേശികളായ താജുദ്ദീൻ, ഫിറോസ് ഖാൻ, മുഹമ്മദ് റിഷാദ്, പാലക്കാട് സ്വദേശികളായ ഹബീബ്, ഷറഫുദ്ദീൻ എന്നിവരെയാണ് രണ്ട് കാറുകളിൽ നോട്ടുകളുമായി സഞ്ചരിക്കവെ ഇൻസ്പക്ടർ കെ ജി സുരേഷും സംഘവും അറസ്റ്റ് ചെയ്ത്.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ യതീശ് ചന്ദ്രക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോദന. പോലീസ് സംഘത്തിൽ എസ് ഐ രാജീവ്, അഡീഷണല്‍ എസ് ഐ മാരായ മാധവൻ, അനിൽ മാത്യു, ജിജിൽ, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ രാഗേഷ്, സുദേവ്, സജീർ, പോലീസ് ഓഫീസര്‍ സുമേഷ് എന്നിവരും ഉണ്ടായിരുന്നു.

ഫോട്ടോ : പിടിച്ചെടുത്ത നോട്ടുകളുമായി പോലീസ് സംഘം