mehandi new

വല്ലച്ചിറ നാടക ദ്വീപിൽ നാളെ അതിരാണിപ്പൂക്കൾ വിരിയും

fairy tale

വടക്കേകാട് : ഞമനേംങ്ങാട് തിയ്യേറ്റർ വില്ലേജ് അവതരിപ്പിക്കുന്ന നാൽപ്പത്തിയൊന്നാമത് നാടകം “അതിരാണിപ്പൂക്കൾ”  ആദ്യ അവതരണത്തിന് തയ്യാറായി. നവംബർ 2 ശനിയാഴ്ച്ച വല്ലച്ചിറ നാടക ദ്വീപിലാണ് ആദ്യ അവതരണം. റിമംബറസ് തിയ്യേറ്റർ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ജോസ് ചിറമേൽ, മുല്ലനേഴി സ്മരണയുടെ ഭാഗമായി നാടക ദ്വീപിൽ വൈകുന്നേരം ഏഴു മണിയ്ക്കാണ് നാടക അവതരണം. രാജേന്ദ്രൻ എടത്തുംകര എഴുതിയ ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്കാരം ഒരുക്കിയിരിക്കുന്നത് പ്രശസ്ത നാടക സംവിധായകൻ ഷാജി നിഴലാണ്.   

planet fashion

പത്തു വയസുകാരി അർഷയും എഴുപത്തിനാലു വയസുള്ള മേരി ഡേവീസും അടക്കം ഭൂരിപക്ഷം അഭിനേതാക്കളും പുതുമുഖങ്ങളായ ഈ നാടകത്തിന്റെ പരിശീലനം കോട്ടപ്പടി ഗ്രാമീണ വായനശാലയിലായിരുന്നു. കൂലിത്തൊഴിലാളികളായ അഭിനേതാക്കൾ ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിലാണ് നാടകം പരിശീലിക്കാൻ സമയം കണ്ടെത്തിയത്. സമകാലിക വിഷയങ്ങൾ കോർത്തിണക്കിസമൂഹ്യ പ്രസക്തിയുള്ള ഒരു നാടകം ഒരുക്കിയ സംതൃപ്തിയിലാണ് കൊച്ചന്നൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ അദ്ധ്യാപകനും കൂടിയായ ഷാജി നിഴൽ.

രാജൻ പുഷ്പാഞ്ജലി, സുനിൽ ചന്ദ്രൻ, ഗോപിനാഥ് പാലഞ്ചേരി, കരീം വെള്ളാങ്ങല്ലൂർ, രതീഷ് കാലാലയം, സുരേഷ് നയന, ഹരി വടക്കൂട്ട്,  മേരി ഡേവീസ് കോട്ടപ്പടി, കൃഷ്ണകുമാരി, അർഷ, സുജ രാജേഷ്എന്നിവരാണ് അഭിനേതാക്കൾ.  സംവിധാന സഹായം ഗൗതം കൃഷ്ണ,  പശ്ചാത്തല സംഗീത നിയന്ത്രണം അൻസാർ അബ്ബാസ്, കലാസംവിധാനം യദുരാമൻ, വെളിച്ചം ഗിഷൻ എറവ്, സാങ്കേതിക സഹായം ആവണി സന്തോഷ്, സുധി യു കെ, ദിനേശൻ വട്ടം പറമ്പിൽ, പ്രസാദ് പിള്ളക്കാട്, ചമയം സുന്ദരൻ ചെട്ടിപ്പടി, വസ്ത്രാലങ്കാരം ദിവ്യ സുധി, ഓഫീസ് നിർവ്വഹണം ഷാജി സുകുമാരൻ, സ്റ്റേജ് മാനേജർ കെ സി ജോസ്, കോഡിനേറ്റർ പ്രദീപ് നാരായണൻ.

Comments are closed.