ചാവക്കാട്: പുന്നയിൽ അജ്ഞാത സംഘം നാല് പേരെ വെട്ടി പരിക്കേൽപിച്ചു. പുന്ന നൗഷാദ്, പുതുവീട്ടിൽ നിഷാദ്, സുരേഷ്, വിജീഷ് എന്നിവർക്കാണ് പരിക്കേറ്റത്.  ഇന്ന് വൈകീട്ട് 6.30 ഓടെ പുന്നയില്‍ വെച്ചാണ് സംഭവം. പുന്ന സെന്ററില്‍ സംസാരിച്ചിരിക്കുന്നതിനിടെ ഏഴ് ബൈക്കുകളിലായെത്തിയ മുഖംമൂടിധാരികളായ 14 അംഗ സംഘമാണ് ആക്രമണം നടത്തിയതത്രേ. നാലു പേരേയും ആദ്യം മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്നും അകലാട് നബവി, നായരങ്ങാടി നവോത്ഥാന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍, രാജാ ഹോസ്പിറ്റൽ ആംബുലൻസ് എന്നിവർ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചു. നൗഷാദിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. കഴുത്തിനും കാലിനും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പൂര്‍വ്വവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി