ചാവക്കാട്: അവിയൂരിൽ മൂഖംമൂടി സംഘം യുവാക്കളെ ആക്രമിച്ച് പണം തട്ടിയതായി പരാതി.
നാലാംകല്ല് അവിയൂർ റോഡിൽ പതിയേരിക്കടവ് പാലത്തിനു സമീപം വട്ടംപറമ്പിൽ ഖാദർകുട്ടി ഹാജിയുടെ മകൻ അദ് നാൻ ഷാഫി (32), കൂട്ടുകാരൻ സുഹൈൽ എന്നിവരെയാണ് നാലോളം പേർ മുഖംമൂടിയിട്ടു വന്ന് ആക്രമിച്ചത്. അദ് നാൽ ഷാഫിയുടെ പക്കലുണ്ടായിരുന്ന 92000 രൂപയും അക്രമികൾ തട്ടിപ്പറിച്ചതായി പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 11ഓടെയാണ് സംഭവം. ഷാഫിയും സുഹൈലും ഹോട്ടലിൽ നിന്ന് ഭക്ഷണം പൊതിയായി വാങ്ങി പാലത്തിനു സമീപത്തിരുന്ന് കഴിക്കുകയായിരുന്നു. ചാവക്കാട് സി.ഐക്ക് ഇത് സംബന്ധിച്ച് നൽകിയ പരാതിയിൽ വടക്കേക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഗൾഫിലായിരുന്ന അദ് നാൻ ഷാഫി അടുത്തയിടേയാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച്ച മടങ്ങാനിരുന്നതായിരുന്നു.