mehandi new

ഉത്സവാഘോഷത്തിനിടെ പോലീസിന് നേരെ കൈയ്യേറ്റം : നാലു പേര്‍ അറസ്റ്റില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂര്‍: പാവിട്ടകുളങ്ങര ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ പോലീസിന് നേരെ കൈയ്യേറ്റം. സംഭവത്തില്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സിപിഒ അനില്‍(39)ന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂര്‍ സ്വദേശികളായ കുന്നത്തൂര്‍ വീട്ടില്‍ കോത (58), കൈതവായില്‍ ബാബുരാജ് (45), പുഴക്കല്‍ വീട്ടില്‍ രജിന്‍ദാസ് (31), മുകണ്ടത്ത് തറയിൽ ബാബുരാജ് (50) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് 4.30ഓടെ വെട്ടിപ്പുഴ സെന്‍ററിലാണ് സംഭവം. ആഘോഷത്തിനിടെ റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് ഒരു സംഘം തടഞ്ഞിരുന്നു. തടസ്സം ഒഴിവാക്കാൻ ഇടപെട്ട അനിലിനെ നാലംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് എസ്ഐ പി.കെ.മോഹിതിന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി പ്രതികളെ പിടികൂടുകയായിരുന്നു. അക്രമണം നടത്തിയവര്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ പോലിസുകാരനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍‍ പ്രവേശിപ്പിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജറാക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.