സ്‌ക്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം – മൂന്നു പേര്‍ ആസ്പത്രിയില്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്‌ക്കൂള്‍ ബസ്സില്‍ കയറ്റിയില്ലെന്നാരോപിച്ച് സ്‌ക്കൂള്‍ വാഹന ഡ്രൈവര്‍മാരെ സ്‌ക്കൂള്‍ വളപ്പിനകത്ത് കയറി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മര്‍ദ്ദിച്ചതായി ആക്ഷേപം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്‌ക്കൂള്‍ ഡ്രൈവര്‍മാരിലൊരാളുടെ കൈയ്യിലെ എല്ലിന് പൊട്ടലുണ്ട്. കല്ലൂര്‍ മമ്മനത്തയില്‍ അഷ്‌റഫി(24)ന്റെ കൈയ്യിലെ എല്ലാണ് പൊട്ടിയത്. ഇയാളെ മറ്റ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ തൊഴിയൂര്‍ കുത്തേരി ഹംസത്ത്(34), കല്ലൂര്‍ തറയില്‍ ജസീര്‍(25) എന്നിവരേയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേക്കാട് ഐസിഎ സ്‌ക്കൂളിലെ സ്‌ക്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാരാണ് ഇവര്‍. ബുധനാഴ്ച രാവിലെ 9.15 ഓടെയാണ് അക്രമം. സ്‌ക്കൂള്‍ ബസില്‍ വരുന്ന കുട്ടികളുടെ സ്‌ക്കൂള്‍ ബസ്സ് പാസിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സ്‌ക്കൂള്‍ ബസിന്റെ ഡ്രൈവര്‍ ഒരു വിദ്യാര്‍ത്ഥിയെ ബസില്‍ കയറ്റിയില്ലന്നാരോപിച്ച് ഈ വിദ്യാര്‍ത്ഥിയുടെ സഹോദരന്‍ രാവിലെ സ്‌ക്കൂളിലെത്തി ഡ്രൈവറെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മറ്റ് ഡ്രൈവര്‍മാരും സ്‌ക്കൂള്‍ അധികൃതരും ഇടപെട്ട് ഈ പ്രശ്‌നം പറഞ്ഞുതീര്‍ക്കുതിനിടെ സ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംഘടിച്ചെത്തി സ്‌ക്കൂള്‍ വളപ്പിനകത്തുണ്ടായിരുന്ന മറ്റ് ഡ്രൈവര്‍മാരേയും കൈയ്യേറ്റം ചെയ്യുകയായിരുന്നെന്നു ഡ്രൈവര്‍മാര്‍ പറഞ്ഞു. മുപ്പതോളം പേരടങ്ങുന്ന സംഘമാണ് മര്‍ദ്ദിച്ചത്. സക്കൂള്‍ ബസില്‍ വരുതിനുള്ള ബസ് പാസ് വിതരണം ചെയ്യുന്നതും പുതുക്കുന്നതും സ്‌ക്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ബസ് പാസ് പുതുക്കാത്തവരെ വാഹനത്തില്‍ കയറ്റരുതെന്ന്‍ സക്കൂള്‍ അധികൃതരുടെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാലാണ് വിദ്യാര്‍ത്ഥിയെ ബസില്‍ കയറ്റാതിരുന്നതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
Photo : മര്‍ദ്ദനത്തില്‍ കൈയ്ക്ക് പൊട്ടലേറ്റ കല്ലൂര്‍ മമ്മനത്തയില്‍ അഷ്‌റഫ് താലൂക്ക് ആസ്പത്രിയില്‍ ചികിത്സയില്‍
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.