mehandi new

ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു

ചാവക്കാട് : മണത്തല ഡി വൈ എഫ് ഐ യൂണിറ്റ് കനോലി കനാലില്‍  ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു. കനോലികനാൽ സംരക്ഷണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ചൂണ്ടയിടൽ മത്സരത്തിൽ സമ്മാനാര്‍ഹാരായ  ഹിഷാം,  നളർ സുലൈമാൻ, രഞ്ജീഷ് പി ആര്‍…

പരൂർ കോളിലെ 650 ഏക്കറിൽ മത്സ്യക്കൃഷി

പുന്നയൂർക്കുളം: പരൂർ കോളിലെ 650 ഏക്കറിൽ മത്സ്യക്കൃഷിയിറക്കുമെന്ന് കർഷക കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിലറിയിച്ചു. അഡാക്കിന്റെ (ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍) സഹായത്തോടെ പരൂർ കോൾപടവിലെ കര്‍ഷക കൂട്ടായ്മയുടെ…

ചമ്മന്നൂരിൽ കുന്നിടിച്ച് പാടം നികത്തുന്നു

പുന്നയൂർക്കുളം: ചമ്മന്നൂരിൽ കുന്നിടിച്ച് പാടം നികത്തുന്നു. നടപടിയെടുക്കാൻ വില്ലേജ് ഓഫീസിൽ മതിയായ ജീവനക്കാരില്ല. ചമ്മന്നൂർ വടക്കേക്കുന്നിലാണ് ചുവന്ന മണ്ണ് നിറഞ്ഞ കുന്നിടിച്ച് താഴത്തെ പാടം നികത്തുന്നത്. പ്രദേശത്ത് കുന്നിടിച്ചും…

കാഴ്ചകൾ ഭരിക്കുന്ന കാലത്ത് ഉൾക്കാഴ്ചകൾ നഷ്ടപ്പെടരുത് : വൈശാഖൻ

ചാവക്കാട്: കാഴ്ചകൾ മേധാവിത്വം നേടി നാട് ഭരിക്കുന്ന കാലത്ത് ഉൾക്കാഴ്ചകൾ നഷ്ടപ്പെടുത്തരുതെന്ന് സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ. സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭ സംഘടിപ്പിക്കുന്ന കലാഗ്രാമം പദ്ധതിയിലെ സാഹിത്യ…

കോൺഗ്രസിലേക്ക് കൂറു മാറിയ ഷാലിമ സുബൈർ അംഗത്വം രാജിവെക്കണമെന്ന് ജനകീയ മുന്നണി

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഏഴാം വാർഡിൽ ജനകീയ വികസന മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് കോൺഗ്രസിലേക്ക് കൂറു മാറിയ ഷാലിമ സുബൈർ അംഗത്വം രാജിവെക്കണമെന്ന് ജനകീയ മുന്നണി നേതാക്കൾ ആവശ്യപ്പെട്ടു. ജനകീയ വികസന മുന്നണിയുടെ…

എം.എൽ.എ പുരസ്കാരം

ചാവക്കാട്:  ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡോടെ വിജയിച്ച വിദ്യാർത്ഥികളെ കെ.വി അബ്ദുൽ ഖാദർ എം.എൽ.എ പുരസ്കാരം നൽകി ആദരിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ പത്ത് ദിവസത്തിനകം…

ഗുരുവായൂർ ക്ഷേത്രംബോംബിട്ടു തകർക്കുമെന്ന് ഭീഷണി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണി. ഇന്നു രാവിലെ 8.15നു ക്ഷേത്രം ഓഫിസിലെ ലാൻഡ് ഫോണിലേക്കാണു ഭീഷണിസന്ദേശമെത്തിയത്.രാജീവ് ഗാന്ധി വധിക്കപ്പെട്ട മാതൃകയിൽ സ്ത്രീയെ ഉപയോഗിച്ചായിരിക്കും ബോംബാക്രമണമെന്നും വിളിച്ചയാൾ…

ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 60 ാം വാര്‍ഷികം ആഘോഷിച്ചു

ചാവക്കാട് : ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 60 ാം വാര്‍ഷികം ആഘോഷിച്ചു. വഴിയോര കച്ചവക്കാരെ പുനരധിവസിപ്പിക്കുക, വാഹനങ്ങളില്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് നിരോധിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ പൊതുയോഗം അംഗീകരിച്ചു. ചാവക്കാട്…

കെ.പി വത്സലന്‍ ഫുട്‌ബോള്‍ : ഇംപാക്റ്റ് കൊടുങ്ങല്ലൂര്‍ ജേതാക്കൾ

ചാവക്കാട്: കെ പി വത്സലന്‍ സ്‌പോര്‍ട്ടസ് അക്കാദമി സംഘടിപ്പിച്ച കെ.പി വത്സലന്‍ സെവന്‍സ് ഫുട്‌ബോള്‍ സമാപന മത്സരത്തില്‍ ഇംപാക്റ്റ് കൊടുങ്ങല്ലൂര്‍ ജേതാക്കളായി. റെഡ്‌സ് തൃശ്ശൂരിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇംപാക്റ്റ് പരാജയപ്പെടുത്തിയത്.…

മഴക്കാല പൂർവ്വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി

കടപ്പുറം: പകര്‍ച്ച വ്യാധിക്കെതിരെ വട്ടേക്കാട് യുവാക്കളുടെ കൂട്ടായ്മയായ ടീം എ.സി.സി. മഴക്കാല പൂർവ പ്രതിരോധ പ്രവര്‍ത്തനങ്ങളാരംഭിച്ചു. പൊതു സ്ഥലങ്ങളിലും, പാതയോരങ്ങളിലും മണ്ണുമൂടി കിടന്ന പ്ലാസ്റ്റിക് തുടങ്ങിയവ നീക്കം ചെയ്തു. ടീം അംഗങ്ങളായ…