ഒന്നര ലക്ഷം രൂപ ഉടമക്ക് തിരികെ നൽകിയ ഓട്ടോ ഡ്രൈവർ ഇനി ജനമൈത്രി വളണ്ടിയര്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂർ : റോഡരികിൽ നിന്ന് ലഭിച്ച ഒന്നര ലക്ഷം രൂപ ഉടമക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ഗുരുവായൂർ കൈരളി ജംഗ്ഷനിൽ ഓട്ടോയോടിക്കുന്ന കുരഞ്ഞിയൂർ സ്വദേശി കോഴിപ്പുറത്ത് ജീവൻ ആണ് പണം തിരികെ നൽകിയത്. വീട് നിർമ്മാണ കരാറുകാരനായ മമ്മിയൂർ അറക്കൽ പോളിനാണ് ജീവന്റെ സത്യസന്ധതയിൽ പണം തിരികെ ലഭിച്ചത്. ഉച്ചക്ക് മൂന്നരയോടെ ഓട്ടം പോകുന്നതിനിടെ മമ്മിയൂർ എൽഎഫ് കോൺവെന്റിന് സമീപത്ത് നിന്നാണ് ജീവന് പണമടങ്ങിയ ബാഗ് ലഭിക്കുന്നത്. ഉടനെ ഗുരുവായൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പണത്തിന് പുറമേ ബാഗിലുണ്ടായിരുന്ന പോക്കറ്റ്് ബുക്കിലെ ഫോൺ നമ്പരിൽ പോലീസ് ബന്ധപ്പെട്ടു. പോളിന്റെ സുഹൃത്തും സിനിമ തിയ്യറ്റർ ജീവനക്കാരനുമായ വി.എസ്.ധനപാലന്റേതായിരുന്നു ഫോൺ നമ്പർ. പിന്നീട് ധനപാലന്റെ സഹായത്തോടെയാണ് ഉടമയെ കണ്ടെത്തിയത്. പോലീസ്‌സ്‌റ്റേഷനിലെത്തി എ.എസ്.ഐ. കെ ഓമനകുട്ടന്റെ സാന്നിധ്യത്തിൽ ജീവൻ പണമടങ്ങിയ ബാഗ് ഉടമയെ ഏൽപ്പിച്ചു. സത്യസന്ധതയും ആത്മാർത്ഥതയും കൈമുതലാക്കിയ ജീവനെ ജനമൈത്രി വളണ്ടിയറായി നിയമിച്ചതായി പോലീസ് അറിയിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.