mehandi banner desktop

ഗുരുവായൂർ ദേവസ്വം ചെയർമാനായി എ വി ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

fairy tale

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു. നിയമപരമായ സാങ്കേതിക നടപടിക്രമം പാലിക്കുന്നതിനായി ഇന്ന് രാവിലെ അദ്ദേഹം വീണ്ടും സത്യപ്രതിഞ്ജ ചെയ്തു. ദേവസ്വം കമ്മീഷണർ എം. ജി രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

planet fashion

ഭരണസമിതി അംഗമായി ചുമതലയേറ്റതിനെത്തുടർന്ന് ഭരണസമിതി യോഗം ചേർന്ന് അദ്ദേഹത്തെ ദേവസ്വം ചെയർമാനായി തെരഞ്ഞെടുക്കുകയായിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, മനോജ്‌ ബി നായർ, കെ .എസ് ബാലഗോപാൽ, എം.യു. ഷിനിജ എന്നിവർ സന്നിഹിതരായി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ സർക്കാർ വിജ്ഞാപനം വായിച്ചു.

Comments are closed.