mehandi new

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് പുന്നയൂർ പഞ്ചായത്തിന്റെ പുരസ്കാരം

fairy tale

പുന്നയൂർ: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 6 വിദ്യാർത്ഥികൾക്കും, സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടിയ ഒരു വിദ്യാർത്ഥിക്കും പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ പുരസ്കാരം നൽകി ആദരിച്ചു. പുന്നയൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തിയ പ്രതിഭാ പുരസ്കാരം പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു.

planet fashion

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. അറാഫത്ത്, രജനി ടീച്ചർ, സെലീന നാസർ, പഞ്ചായത്ത് സെക്രട്ടറി എൻ വി ഷീജ, വി ഇ ഒ ശശിധരൻ, ടി ബി എന്നിവർ സംസാരിച്ചു.

Unani banner ad

Comments are closed.