ചാവക്കാട് : ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീം കോടതി വിധി പ്രഖ്യാപിക്കാൻ പോകുന്ന സാഹചര്യത്തിൽ ചാവക്കാട് പോലീസ് വിവിധ പാർട്ടി നേതാക്കളുടെയും പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു.
വിധിയോടനുബന്ധിച്ച് ആഹ്ലാദ പ്രകടനങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ നടത്തില്ലെന്ന് വിവിധ പാർട്ടി നേതാക്കൾ പൊലീസിന് ഉറപ്പ് നൽകി.
സോഷ്യൽ മീഡിയയിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ മത സ്പർദ്ധ വളർത്തുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
സ്റ്റേഷൻ ഹൌസ് ഓഫീസർ ജി ഗോപകുമാർ, എ എസ് ഐ സുനു, സീനിയർ സി പി ഒ ജിജി, സി പി ഒ മാരായ റഷീദ്, ശരത് എന്നിവർ പങ്കെടുത്തു.