ചാവക്കാട് : ബാബരി മസ്ജിദിന്റെ പുനർനിർമാണത്തിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ പുനർനിർമാണം നടക്കു എന്ന മുദ്രാവാക്യം ഉയർത്തി എസ്‌. ഡി. പി ഐ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും നടത്തി. മിനിസിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് തുടങ്ങിയ പ്രകടനത്തിനു മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് വടക്കൂട്ട്, സെക്രെട്ടറി റ്റി. എം അക്ബർ, അൻവർ സാദിക്ക്, യൂനസ് മാവിൻചുവട്, കരീം ചെറായി എന്നിവർ നേതൃത്വം നൽകി.
തുടർന്ന് ബസ്സ്റ്റാന്റ് പരിസരത്തു നടന്ന പ്രതിക്ഷേധ ധർണ്ണ എസ്‌. ഡി. റ്റി. യു ജില്ലാ പ്രസിഡന്റ് ആർ. വി. ഷഫീർ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് വടക്കൂട്, റ്റി. എം. അക്ബർ, കരീം ചെറായി എന്നിവർ സംസാരിച്ചു