വാർഡ് 7 ൽ യുഡിഎഫ് സ്ഥാനാർത്ഥി ബേബി ഫ്രാൻസിസ് തന്നെ

മുതുവട്ടൂർ: ചാവക്കാട് നഗരസഭ ഏഴാം വാർഡ് യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥി രജിത പത്രിക പിൻവലിച്ചതിനെ തുടർന്ന് വെട്ടിലായ യു ഡി എഫ് നേതൃത്വം റിബലുകളിൽ ആരെ പിന്തുണക്കണമെന്നതിൽ തീരുമാനമായി. ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സ്വതന്ത്രയായി നാമനിർദേശ പത്രിക നൽകിയ ബേബി ഫ്രാൻസിസിനെ പിന്തുണക്കാൻ യു ഡി എഫ് തീരുമാനിച്ചു.

നിലവിലെ വാർഡ് 8 ലെ കൗൺസിലറാണ് ബേബി ഫ്രാൻസിസ്. കഴിഞ്ഞതവണ ബേബി ഫ്രാൻസിസിനെതിരെ മത്സരിച്ച കോണ്ഗ്രസ് പ്രവർത്തക ഷോബി ഫ്രാൻസിസ് ഇത്തവണയും റിബലായി രംഗത്തുണ്ട്. കഴിഞ്ഞ തവണ ബേബി ഫ്രാൻസിസിനെതിരെ 117 വോട്ട് നേടിയിരുന്നു ഷോബി ഫ്രാൻസിസ്. ഇലക്ഷൻ പ്രഖ്യാപനത്തോടെ ആരംഭിച്ച ഗ്രൂപ്പ് പോരാണ് വാർഡ് 7 ലെ സ്ഥാനാർഥി നിർണയം പരിഹാസ്യമാക്കിയത്.

Comments are closed.