mehandi new

എടക്കഴിയൂരിൽ 26 കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: കനത്ത ചൂടും, വേനൽ മഴയും, കടലേറ്റവും അതിജീവിച്ച് വിരിഞ്ഞ ഇരുപത്തിയാറു് കടലാമ കുഞ്ഞുങ്ങൾ കടലിലിറങ്ങി. എടക്കഴിയൂർ കടപ്പുറത്തുള്ള ഗ്രീൻ ഹാബിറ്റാറ്റ് ഹാച്ചറിയിൽ നിന്നും വിരിഞ്ഞിറങ്ങിയ കടലാമ കുഞ്ഞുങ്ങളെ കടല്‍ കാണാനെത്തിയ കുട്ടികളായിരുന്നു തിരയിലേക്കെടുത്തുവച്ചത്.

ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ടതായിരുന്നു കടലാമക്കുഞ്ഞുങ്ങൾ

.
ഫെബ്രുവരി പകുതിയോടെ അകലാട് കടപ്പുറത്ത് നിന്നും രാജീവ് ട്രസ്റ്റ് അംഗങ്ങളായ മുജീബ് റഹ്മാൻ, ഷിഹാബ് കാര്യാടത്ത്, ഫഹദ്, അബു, നൗഫൽ എന്നിവർ കണ്ടെത്തിയ കടലാമ കൂട് ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഹാച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

എടക്കഴിയൂർ ന്യൂ ഫ്രൻസ് ഗ്രൂപ്പിലെ റഷീക്, നജാദ്, ഷെമീർ, ബാദുഷ ഇബ്രാഹിം എന്നിവരുടെ പിന്തുണയോടെ നീണ്ട നാല്പത്തിയാറു ദിവസം കുറുക്കനും കീരീയും, കവർന്നെടുക്കാതിരിക്കാൻ കാവലിരുന്നു.
വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി കടലാമകളാണ് പ്രധാനമായും ചാവക്കാട് തീരത്ത് കൂടുവയ്ക്കുന്നത്. പൊതു ജന പങ്കാളിത്തത്തോടു കൂടിയുള്ള കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ചാവക്കാട് കടൽ തീരം മററ് ജില്ലകൾക്ക് മാതൃക കൂടിയാണെന്ന് ഈ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സോഷ്യൽ ഫോറസ്ട്രി എ .സി.എഫ് ജയമാധവൻ പറഞ്ഞു.

കേരളത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത് ചാവക്കാടാണെന്ന് ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ ജെയിംസ്, സലിം ഐഫോക്കസ്, സയ്തുമുഹമ്മദ് പി.എ. എന്നിവർ പറഞ്ഞു.

പുത്തൻകടപ്പുറം, എടക്കഴിയൂർ എന്നിവിടങ്ങളിലായി ആയിരത്തിലധികം കടലാമ കുഞ്ഞുങ്ങൾ ഈ വർഷം വിരിഞ്ഞിറങ്ങിട്ടുണ്ട്.

കടലാമ സംരക്ഷണ പ്രവർത്തനത്തിന് പിന്തുണയുമായി ഈ വർഷം പുന്നയൂർ പഞ്ചായത്ത് ബഡ്ജറ്റ് വിഹിതം മാറ്റി വച്ചത് കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പുത്തനുണർവ് നൽകിയിട്ടുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.