ഗുരുവായൂര്‍: റെന്റ് എ കാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട  അന്വേഷണ മികവിന് ഗുരുവായൂര്‍ എ.സി.പി ആര്‍ ജയചന്ദ്രന്‍ പിള്ള നയിച്ച സംഘത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി. എ.സി.പി. ആര്‍.ജയചന്ദ്രന്‍ പിള്ള, ഷാഡോ പോലീസ് എസ്.ഐ മാരായ എം.ബി. ഡേവിസ്, വി.കെ. അന്‍സര്‍ എന്നിവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ബഹുമതി ലഭിച്ചത്. പുരസ്‌കാരം ഡി.ജി.പി. സെന്‍കുമാറില്‍ നിന്ന് ഏറ്റുവാങ്ങി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാറുകള്‍ വാടകക്കെടുക്കുകയും പിന്നീട് അയല്‍ സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തുകയും ചെയത 9പേരെ ആന്ധ്ര കുപ്പത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനങ്ങളും പോലീസ് സംഘം കണ്ടെടുത്തു. പ്രധാന പ്രതി മലപ്പുറം സ്വദേശി ഷെബീര്‍ ഉള്‍പ്പെടെ ആന്ധ്ര, കര്‍ണാടക സ്വദേശികളെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. 2014ലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.