ബീച്ച് ലവേഴ്സ് ക്രിസ്മസ് – പുതുവത്സരാഘോഷം ഭക്ഷ്യധാന്യ കിറ്റ് വിതരണവും സംഗീത സദസ്സും സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് ബീച്ച് ലവേഴ്സിന്റെ നേതൃത്വത്തിൽ ബ്ലാങ്ങാട് ബീച്ചിൽ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ബീച്ചിലെ ശുചീകരണ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെയും സംഗീത സദസ്സിന്റെയും ഉദ്ഘാടനം ചാവക്കാട് എസ്.എച്ച്.ഒ. വി.വി. വിമൽ നിർവഹിച്ചു.
ബീച്ച് ലവേഴ്സ് ചീഫ് കോർഡിനേറ്റർ നൗഷാദ് തെക്കുംപുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ട കെ.പി. രജ്ജിത്ത് കുമാർ, അഡ്വ. ഹിബ മിഷിഹാദ് എന്നിവർക്ക് ചടങ്ങിൽ വെച്ച് സ്വീകരണം നൽകി.

ഖത്തർ ക്യു.ആർ.ഐ (QRI) ഗ്രൂപ്പ് എം.ഡി അബ്ദുള്ള തെരുവത്ത്, അബ്ദുൽ മനാഫ്, ഉമ്മർ കരിപ്പായിൽ, സേതുമാധവൻ, മൊയ്നു, എ.പി. ഖലീൽ, പി. കിരൺ, അബ്ദുൽ മുനീർ, ഹുസൈൻ, ഷറഫുദീൻ, സുധീർ പുന്ന, സലീം പുന്ന, മിഥുൻ തുടങ്ങിയവർ സംസാരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബാൻഡ് വാദ്യവും ക്രിസ്മസ് കേക്ക് വിതരണവും കാണികൾക്ക് ആവേശമായി. കോർഡിനേറ്റർ ഷാജഹാൻ ഫോർ യു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Comments are closed.