അകലാട് : ദേശീയപാത 17 അകലാട് ഒറ്റയിനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. മലപ്പുറം തിരുനാവായ സ്വദേശികളായ റാഷിദ് (23), ഹസീബ് (22), വയനാട് സ്വദേശി നിക്സൺ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ റാഷിദിനും ഹസീബിനും സാരമായ പരിക്കുകളുണ്ട്. ഇന്ന് രാവിലെ ആറോടെ അകലാട് ഒറ്റയിനി സെന്ററിൽ വെച്ചായിരുന്നു അപകടം. അകലാട് നബവി ആംബുലൻസ് പ്രവർത്തകരും എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകരും പരിക്കേറ്റവരെ മുതുവുട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് തൃശൂർ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.