Header

ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

chettuva-bike-accidentചാവക്കാട് : ചേറ്റുവ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു. ചേറ്റുവ സെന്റർ മസ്ജിദിന് പടിഞ്ഞാറ് വെളുത്തേരി പരേതനായ ബീരാന്റെ മകൻ ഹൈദറാണ് (51) മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ ചേറ്റുവ ഷാ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ചാണ് അപകടം. ഓഡിറ്റോറിയം മാനേജറാണ് ഹൈദർ. ഹൈദർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ എതിർ വശത്തേക്ക് തിരിക്കുന്നതിനിടെ പുറകിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയടിച്ചു വീണ ഹൈദറിനെ ആദ്യം ചേറ്റുവയിലേയും ഏങ്ങണ്ടിയൂരിലേയും ആശുപത്രികളിലും പിന്നീട് തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് ചേറ്റുവ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സക്കീന. മക്കൾ: അഷ്ക്കർ, സഫ. മരുമകൻ: ബഷീർ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.