ഗുരുവായൂര്‍ : പീഡനകേസില്‍ പ്രതിയാക്കുമെന്ന്  ഭീഷണിപ്പെടുത്തി നഗരസഭ സെക്രട്ടറിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിയായിരുന്ന രഘുരാമനാണ് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്. നഗരസഭ ഓഫീസില്‍ പ്രോജക്ട് തയ്യാറാക്കുതിന്റെ ഭാഗമായെത്തിയ പാവറട്ടി സ്വദേശിയായ യുവതിയെ പീഡിപ്പിച്ചുവെന്ന്  പോലീസില്‍ പരാതിനല്‍കുമെന്ന് പറഞ്ഞ് വിനോദ് എന്നയാളാണ് പണം തട്ടിയതെ്ന്ന് പരാതിയില്‍ പറഞ്ഞു. ഭീഷണിപ്പെടുത്തി 3,90,000 രൂപ ഇയാള്‍ വാങ്ങിച്ചെടുത്തതായും പരാതിയിലുണ്ട്. വീണ്ടും 30 ലക്ഷം രൂപ ആവശ്യപ്പെ’തിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പൊലീസ് സെക്രട്ടറിയുടെ മൊഴിയെടുത്തു. ടെമ്പിള്‍ സി.ഐ എന്‍. രാജേഷിനാണ് അന്വേഷണ ചുമതല. ബുധനാഴ്ചയാണ് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയത്. വ്യാഴാഴ്ച ഇദ്ദേഹം ഗുരുവായൂരില്‍ നി്ന്ന് സ്ഥലം മാറി പോവുകയും ചെയ്തു.