ചാവക്കാട്: സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ സെട്രല്‍ കൗണ്‍സിലും ബ്ലാങ്ങാട് കാട്ടില്‍ നൂറുല്‍ ഇസ്‌ലാം സെക്കൻഡറി മദ്രസ കമ്മിറ്റിയുംസംഘിപ്പിച്ച ‘സ്‌നേഹ വീട്’ രക്ഷാകര്‍തൃ സംഗമം മഹല്ല് ഖത്തീബ് എം. മൊയ്തീന്‍കുട്ടി അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
സമസ്ത വിദ്യഭ്യാസ ബോര്‍ഡ് ട്രെയിനർ അബ്ദുല്‍ഹഖീം ബാഖവി ആദൂര്‍ ക്ലാസെടുത്തു. സദര്‍ മുഅല്ലിം അഷറഫ് സഖാഫി, ഷാഫി അഹ്‌സനി, ഭാരവാഹികളായ സി. സഹൻ കോയ ഹാജി, വി.കെ. കുഞ്ഞാലു, സി. കോയ ഹാജി, റാഫി വലിയകത്ത്, പി.വി. അബൂബക്കര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.