ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷിക്ക് നൂറുമേനി

ചാവക്കാട്: ഓണവിപണി ലക്ഷ്യമിട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ നടപ്പിലാക്കിയ ചെണ്ടുമല്ലി കൃഷി മികച്ച വിജയത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പിന്നിൽ എ.എസ്.ഡി.ഒ ഓഫീസിന് സമീപത്താണ് ഈ മനോഹര പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്.കൃഷി പൂത്തുവിരിഞ്ഞത് ഓണക്കാലത്തിന് ശേഷം അല്പം വൈകിയാണെങ്കിലും, വിളഞ്ഞുനിന്ന മനോഹരമായ പൂന്തോട്ടം കാണാനും ചിത്രങ്ങൾ പകർത്താനുമായി ദിവസേന നിരവധി സന്ദർശകരാണ് ഇവിടേക്ക് എത്തിയത്. കൃഷിയുടെ വിജയവും പൊതുജനങ്ങളുടെ ആവേശവും കണക്കിലെടുത്ത് അടുത്ത സീസണിൽ കൂടുതൽ സ്ഥലത്ത് വാണിജ്യ അടിസ്ഥാനത്തിൽ ചെണ്ടുമല്ലി കൃഷി വ്യാപിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷിബു കെ. കെ വ്യക്തമാക്കി.




Comments are closed.