മദ്യപിച്ച് ബസ്സ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ഗുരുവായൂര്‍ : മദ്യപിച്ച് ബസ്സ് ഓടിച്ച ഡ്രൈവറെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റു ചെയ്തു. ഗുരുവായൂര്‍ എറണാകുളം റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് ബസ്സിന്റെ ഡ്രൈവര്‍ തളിക്കുളം ചെത്തിക്കാട്ട് സജിത്തിനെയാണ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി ചാവക്കാട് പെട്രോള്‍ പമ്പില്‍ നിന്ന് ഗുരുവായൂര്‍ ബസ്സ് സ്റ്റാണ്ടിലെക്ക് ബസ്സ് ഓടിച്ചു വരുമ്പോഴാണ് പോലീസ് സജിത്തിനെ അറസ്റ്റു ചെയ്തത്. ഈ സമയം ബസ്സില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. കാരക്കാട് എക്സൈസ് ഓഫീസിനുമുന്നില്‍ എസ് ഐ എം ഗിരിജാ വല്ലഭന്റെ നേതൃത്വത്തിലാണ് ബസ്സ് തടഞ്ഞത്. ബസ്സിന്റെ നിയന്ത്രണമില്ലാത്ത പോക്കുകണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

Comments are closed.