mehandi new

ബസ് യാത്രക്കാരുടെ ദുരിതം – അധികൃതർക്ക് 119 യാത്രികർ ഒപ്പിട്ട പരാതി

fairy tale

ചാവക്കാട് : നഗരത്തിലെ ട്രാഫിക് പരിഷ്കരണം മൂലം നടന്നു വലഞ്ഞ ബസ്സ്‌ യാത്രികർ തങ്ങളുടെ ദുരിതത്തിനു പരിഹാരം കാണാണമെന്ന് ആവശ്യപ്പെട്ടു അധികൃതർക്ക് പരാതി നൽകി. 119 യാത്രികർ ഒപ്പിട്ട പരാതിയാണ് നൽകിയത്. പൊന്നാനി അഞ്ചങ്ങാടി ഭാഗങ്ങളിൽ നിന്നും ചാവക്കാട്ടേക്ക് ബസ്സിൽ വരുന്ന യാത്രക്കാരെയാണ് പുതിയ ട്രാഫിക് പരിഷ്കരണം ദുരിതത്തിലാക്കിയത്.

ചാവക്കാട് മെയിൻ റോഡിലൂടെ നഗരം ചുറ്റി വടക്കേ ബൈപാസ് വഴി ബസ്സ്‌ സ്റ്റാണ്ടിലേക്ക് പോയിരുന്ന ബസ്സുകൾ നഗരസഭ കോംപ്ലക്സ്ന് മുന്നിലും ബൈപാസിലും യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സംവിധാനമനുസരിച്ച് പുതുപൊന്നാനി, അഞ്ചങ്ങാടി ഭാഗത്തു നിന്നും യാത്രക്കാരുമായി വരുന്ന ബസ്സുകൾ ടൗണിൽ എവിടെയും നിർത്താതെ എന്നാമാവ് റോഡ് വഴി നേരെ ബസ് സ്റ്റാണ്ടിലേക്കാണ് പോവുന്നത്. യാത്രക്കാരെ പാലത്തിനപ്പുറം സിവിൽ സ്റ്റേഷന് മുന്നിലാണ് ഇറക്കിവിടുന്നത്.

ചാവക്കാട് രെജിസ്റ്റർ ഓഫീസ്, താലൂക്ക് ഓഫീസ്, നഗരസഭ കാര്യാലയം, സർക്കാർ ആയുർവേദിക്, ഹോമിയോ ഡിസ്പെൻസറി, പോലീസ് സ്റ്റേഷൻ, എം ആർ ആർ എം സ്കൂൾ എന്നിവിടങ്ങളിലേക്കും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കളും ജീവനക്കാരും ഉൾപ്പെടുയുള്ളവർ നടന്നു വലയുന്നതായി പരാതിയിൽ പറയുന്നു. ബസ്സിറങ്ങി ഓട്ടോറിക്ഷ വിളിക്കുന്നകാര്യം ആലോചിക്കാൻ ആവില്ലെന്നു യാത്രക്കാർ പറയുന്നു. എത്ര ചെറിയ ദൂരമാണെങ്കിലും മുപ്പത് രൂപ മിനിമം ചാർജ് ഓട്ടോക്ക് നൽകണം.

സോഷ്യൽ ആക്റ്റിവിസ്റ്റ് ഷെമി യൂസുഫ് ന്റെ ശ്രമഫലമായി 119 യാത്രികർ ഒപ്പിട്ട പരാതി ചാവക്കാട് പോലീസ് സ്റ്റേഷനിൽ നൽകി. ഇന്ന് രാവിലെ മുതൽ ബസ്സിൽ വന്നിറങ്ങുന്ന യാത്രക്കാരെ നേരിൽ കണ്ടാണ് ഒപ്പ് ശേഖരിച്ചത്. പോലീസിൽ നിന്നും അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്നും യാത്രക്കാരുടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നു ഉറപ്പ് ലഭിച്ചതായും ഷെമി യൂസഫ് പറഞ്ഞു. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ, ഗുരുവായൂർ എം എൽ എ തുടങ്ങിയവർക്കും പരാതിയുടെ പകർപ്പുകൾ നൽകുമെന്നും അവർ അറിയിച്ചു.

Royal footwear

Comments are closed.