ചാവക്കാട് :ചാവക്കാട് ബൈപാസിൽ സ്‌കൂട്ടർ ബസ്സിനടിയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. കുരഞ്ഞിയൂർ സ്വദേശി വെള്ളറ ജിജു (32) വിനും ഭാര്യ ജിയ(28)ക്കുമാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം. പരിക്കേറ്റ ഇരുവരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു. ബസ്സിന്റെ പിൻചക്രം വയറിനു മുകളിലൂടെ കയറിയിറങ്ങി ഗുരുതരാവസ്ഥയിലായ ജിജുവിനെ വിദഗ്ധ ചികിത്സക്കായി പിന്നീട് തൃശൂരിലേക്ക് കൊണ്ടുപോയി.