സി ഗംഗാധരന്‍ മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റുകാരന്‍: കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ

ഗുരുവായൂര്‍: ശത്രുക്കളായി ആരും ഇല്ലാതിരുന്ന ഗംഗാധരേട്ടന്‍ മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റായിരുന്നെന്ന് കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എ. സി ഗംഗാധരന്‍ അനുശോചന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുവായൂരിലെ സമസ്തമേഖലയിലും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച പൊതുപ്രവര്‍ത്തകനായിരുന്നു ഗംഗാധരനെന്നും അദ്ദേഹം പറഞ്ഞു. കിഴക്കേനടയില്‍ നടന്ന അനുശോചന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. കെ.എ ജേക്കബ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. കെ വത്സരാജ്, എം കൃഷ്ണദാസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സുരേഷ് വാര്യര്‍, ആര്‍ രവികുമാര്‍, ഇ.പി സുരേഷ്, കെ.കെ സുധീരന്‍, അഡ്വ. പി മുഹമ്മദ് ബഷീര്‍, ആര്‍.വി അബ്ദുള്‍ റഹീം തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.