mehandi new

സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ രേഖകള്‍ ഹാജരാക്കണം

fairy tale

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ മെയ് 10ന് വൈകീട്ട് അഞ്ചിന് മുമ്പായി വരണാധികാരിയുടെ ഓഫീസില്‍ സമര്‍പ്പിക്കണം. നിയോജകമണ്ഡലത്തിലെ വോട്ടറാണെന്ന് തെളിയിക്കുന്നതിനുള്ള ഇലക്ട്രല്‍ റോളിലെ പാര്‍ട്ട് നമ്പര്‍, സീരിയല്‍ നമ്പര്‍, ഏജന്റിന്റെ ഒപ്പ് എന്നിവ രേഖപ്പെടുത്തിയ അപേക്ഷ, ഏജന്റുമാരുടെ വോട്ടര്‍ ഐഡി കാര്‍ഡിന്റെ ഒരു ഫോട്ടോ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
മണ്ഡലത്തിലെ പോളിങ് ബൂത്തുകളില്‍ ഉപയോഗിക്കേണ്ട ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത് സൂക്ഷിക്കുന്നതിനായി 11ന് രാവിലെ എട്ട് മുതല്‍ ചാവക്കാട് എം.ആര്‍.ആര്‍.എം. ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ 21 മേശകളിലായി സീലിങ് ജോലികള്‍ ആരംഭിക്കും. ഇതിനായി എല്ലാ സ്ഥാനാര്‍ത്ഥികളും ഒരു സീലിങ് മേശക്ക് ഒരു ഏജന്റ് വീതം ആവശ്യമായ ഏജന്റുമാരെ നിയോഗിക്കണം. ചാവക്കാട് പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിലാണ് വരണാധികാരിയുടെ താല്‍ക്കാലിക ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത ആരേയും ഹാളില്‍ പ്രവേശിപ്പിക്കില്ല. ഏജന്റുമാര്‍ നേരിട്ട് വന്ന് പാസ്സുകള്‍ കൈപ്പറ്റണം.

Macare 25 mar

Comments are closed.