ചാവക്കാട്: ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികരായ ദമ്പതികൾക്ക് പരിക്ക്.
അകലാട് ബദർപ്പള്ളി ചെറുത്തോട്ടുപറമ്പിൽ ഉമ്മർ (60) ഭാര്യ സുബൈദ (57) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ അകലാട് നബവി പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇരുവരേയും തൃശൂർ അശ്വനി ആശുപത്രിയിലും എത്തിച്ചു. അകലാട് മൂനൈനി സെൻററിൽ ചൊവ്വാഴ്ച്ച രാത്രി 8.15 ഓടെയാണ് സംഭവം.