Header

ഒരുമനയൂര്‍ ഒറ്റത്തെങ്ങില്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടു പേരുടെ നില ഗുരുതരം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid” text_line_height=”2.2em”]

ചാവക്കാട് : ഒരുമനയൂര്‍ ഒറ്റത്തെങ്ങില്‍ ഒവുപാലത്തിനു സമീപം ദേശീയപാത 17ല്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേരുടെ നില ഗുരുതരം. കാര്‍ യാത്രികരായ മാട്ടുമ്മല്‍ സ്വദേശി കറുപ്പം വീട്ടില്‍  ഷനീദ് (33) പുതിയ വീട്ടില്‍  ഷഫീര്‍ (31)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. ചാവക്കാട് നിന്നും ചേറ്റുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ പാലത്തിനു മുകളില്‍ വെച്ച്  മറ്റൊരു വാഹനത്തെ മാറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ യാത്രികരായിരുന്ന യുവാക്കളെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിദഗ്ദ്ധ ചികിത്സക്കായി തൃശൂരിലേക്ക് കൊണ്ടുപോയി. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപക്ടത്തെതുടര്‍ന്നു ചേറ്റുവ – ചാവക്കാട് റൂട്ടില്‍ വാഹന ഗതാഗതം മണിക്കൂറുകളോളം നിലച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/11/accident-buss.jpg” title_text=”അപകടത്തില്‍ പെട്ട ബസ്സ്‌ മുന്‍വശം തകര്‍ന്ന നിലയില്‍” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.