തിരുവത്ര : ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ പുതിയറയിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു ബൈക്ക് യാത്രികന് പരിക്ക്. ബ്ലാങ്ങാട് ബീച്ച് ചിന്നക്കൽ നൂറുദ്ധീൻ മകൻ താഹിർ (18) നെ പരിക്കുകളോടെ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തേറ്റ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്‌ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി.
ഇന്ന് പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം. കർണ്ണാടകയിലെ കൂർഗിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ എതിർവശത്ത് നിന്നും വന്നിരുന്ന താഹിറിന്റെ സ്‌കൂട്ടി പൾസർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം.
കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി.