ചാവക്കാട്: പണം വെച്ച് ശീട്ട് കളിക്കുന്ന സംഘത്തിലെ നാല് പേർ ലക്ഷത്തോളം രൂപയുമായി പിടിയിൽ.
തിരുവത്ര സ്വദേശികളായ റഫീഖ്, അബൂബക്കർ, റസാഖ്, കുഞ്ഞിമോൻ എന്നിവരെയാണ് ചാവക്കാട് പൊലീസ് പിടികൂടിയത്. ഒരു ലക്ഷത്തിലേറെ രൂപയും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. തിരുവത്ര മുട്ടിൽ ഒരു ആഢംഭര വീട്ടിലാണ് കളി നടന്നത്. ചാവക്കാട് സി.ഐ. ജി. ഗോപകുമാറിൻറെ നിർദ്ദേശപ്രകാരം എ.എസ്.ഐ. അനിൽ മാത്യുവും സംഘവുമാണ് ഇവരെ പിടികൂടിയത്.