ബംഗളൂരുവിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവത്തിൽ ചാവക്കാട് സ്വദേശിക്കെതിരെ കേസ്

ചാവക്കാട്: കുടക് ജില്ലയിൽനിന്നുള്ള കോളജ് വിദ്യാർഥിനിയെ ബംഗളൂരുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എടക്കഴിയൂർ സ്വദേശിക്കെതിരെ ബാംഗ്ലൂർ പോലീസ് കേസെടുത്തു. കോശീസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലെ രണ്ടാം വർഷ വിദ്യാർഥിനി സന പർവിൻ (19) ആണ് മരിച്ചത്. സഹപാഠി ആയിരുന്ന യുവാവിന്റെ ശല്യവും ഭീഷണിയും മൂലം പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. വിദ്യാർഥിനിയുടെ പിതാവ് അബ്ദുൽ നസീർ, ചാവക്കാട് സ്വദേശിയായ യുവാവിനെതിരെ പൊലീസിൽ പരാതി നൽകി. വിദ്യാർഥിനിയും രണ്ട് കൂട്ടുകാരികളും ഒരുമിച്ചാണ് ബംഗളൂരു കടുസൊന്നപ്പനഹള്ളിയിലെ വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

യുവാവ് കുറച്ചുകാലമായി സനയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കൂട്ടുകാരികൾ പറയുന്നു. ആത്മഹത്യ പ്രേരണയടക്കം കുറ്റം ചുമത്തിയതായി ബാംഗ്ലൂർ പൊലീസ് അറിയിച്ചു.
എന്നാൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്യുന്നതിന് ആഴചകൾക്ക് മുൻപ് തന്നെ യുവാവ് നാട്ടിലുണ്ടെന്നും കൊല്ലം സ്വദേശിയായ മറ്റൊരു യുവാവാണ് ആത്മഹത്യ വിവരം വിളിച്ചറിയിച്ചതെന്നും പറയുന്നു. ഒരുവർഷത്തോളമായി സന പർവിൻ ആരോപണ വിധേയനായ യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാൽ കൊല്ലം സ്വദേശിയായ യുവാവിന് സനയോടുള്ള അടുപ്പം ഇവരുടെ ബന്ധത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് കൊല്ലം സ്വാദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തുകയും സനക്ക് വാണിംഗ് നൽകുകയും ചെയ്തിരുന്നു.
സംഭവയുമായി ബന്ധപ്പെട്ട് ചാവക്കാട് സ്റ്റേഷനിൽ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. ആരോപണ വിധേയനായ യുവാവ് ഒളിവിലാണ്.

Comments are closed.