എം എസ് എസ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : എം എസ് എസ് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻകാല നേതാക്കളുടെ സംഗമവും ലഹരി വിരുദ്ധ സദസും സംഘടിപ്പിച്ചു. ചാവക്കാട് എം. എസ്.എസ് കൾച്ചറൽ സെൻ്ററിൽ സംഘടിപ്പിച്ച പരിപാടി മുൻ സംസ്ഥാന പ്രസിഡണ്ട് പി.വി. അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈ. പ്രസിഡണ്ട് എ കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ. പ്രസിഡണ്ട് ടി എസ് നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി.

ആദ്യകാല ഭാരവാഹികളും നേതാക്കളുമായ പി വി അഹമ്മദ് കുട്ടി, യു എം അബ്ദുല്ല കുട്ടി മാസ്റ്റർ, ടി കെ അബ്ദുൽ കരീം, അബ്ദുറഹിമാൻ പാടൂർ, മുഹമ്മദ് കുഞ്ഞി തത്ത, പി കെ നൂറുദ്ദീൻ, ഗഫൂർ ടി മുഹമ്മദ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
എം പി ബഷീർ, നൗഷാദ് തെക്കുംപുറം, പി എ സീതി മാസ്റ്റർ, പി എ നസീർ, അംജദ് കാട്ടകത്ത്, ഇ വി സൈനുദീൻ, ആർ പി റഷീദ് മാസ്റ്റർ, ഹാരീസ് കെ മുഹമ്മദ്, പി വി മൊയിനുദ്ദീൻ, അബൂബക്കർ അഭയ, ഷംസുദ്ദീൻ ഷിംന, ജസീൽ, ഉമ്മർ കാട്ടിൽ, ഹക്കീം ഇമ്പാർക്ക്, പി കെ സൈതാലികുട്ടി എന്നിവർ സംസാരിച്ചു.

Comments are closed.