മകന്റെ വിവാഹത്തിന്റെ ആഡംബരം കുറച്ച് ഭിന്നശേഷിയുള്ളവരുടെ വിവാഹത്തിന് സഹായം നല്‍കി
ഗുരുവായൂര്‍: മകന്റെ വിവാഹത്തിന്റെ ആഡംബരം കുറച്ച് ഭിന്നശേഷിയുള്ളവരുടെ സമൂഹ വിവാഹത്തിന് സഹായം നല്‍കി ബിസിനസുകാരന്റെ മാതൃക. ദുബൈയില്‍ ബിസിനസ് ചെയ്യുന്ന തമ്പുരാന്‍പടി സ്വദേശി കെ.എ.രവീന്ദ്രനാണ് കരുണ ഫൗണ്ടേഷന്റെ ഭിന്നശേഷിയുള്ളവരുടെ വിവാഹത്തിന് സഹായം നല്‍കിയത്. കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഈ മാസം 23 ന് നടക്കുന്നസമൂഹ വിവാഹത്തില്‍ മൂന്നു ജോഡികളുടെ വിവാഹത്തിനാവശ്യമായ തുകയാണ് രവീന്ദ്രന്‍ നല്‍കിയത്. കരുണ ചെയര്‍മാന്‍ ഡോ.കെ. ബി. സുരേഷിന് തുക കൈമാറി. അഡ്വ. രവി ചങ്കത്ത്, വേണു പ്രാരത്ത്, വി.പി.ഉണ്ണികൃഷ്ണന്‍, ജോഫി ചൊവ്വന്നൂര്‍, ഫാരിദ ഹംസ എന്നിവര്‍സംസാരിച്ചു. 11 ജോഡികളുടെ വിവാഹമാണ് 23ന് നടക്കുക. ഇതുവരെയായി ഭിശേഷിയുള്ള 191 പേരാണ് കരുണയുടെ വൈവാഹിക സംഗമത്തിലൂടെ വിവാഹിതരായത്.
Comments are closed.