ചാവക്കാട് പ്രശ്ന സാധ്യതാ ബൂത്തുകള്‍ 45

ചാവക്കാട്: ചാവക്കാട് പൊലീസ് സര്‍ക്കിള്‍ പരിധിയില്‍ പ്രശ്ന സാധ്യതയുള്ള ബൂത്തുകളുള്ളത് 23 സ്ഥലങ്ങില്‍.
ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിലെ 23 സ്ഥലങ്ങളിലായുള്ള 45 ബൂത്തുകളിലാണ് പ്രശ്ന സാധ്യതുയുള്ളത്. ഇവയില്‍ ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ട ബൂത്ത് നഗരസഭാ പരിധിയിലെ ബ്ളാങ്ങാട് ഗവ.യു.പി സ്കൂളിലാണ്.
ചാവക്കാട് നഗരസഭയിലെ ജി.എം.എല്‍.പി തിരുവത്ര, കുമാര്‍ യു.പി തിരുവത്ര, പുത്തന്‍കടപ്പുറം ഗവ.ഫിഷറീസ് യു.പി.സ്കൂള്‍, പുത്തന്‍ കടപ്പുറം ജി.ആര്‍.എഫ്.ടി.എച്ച്.എസ്, മണത്തല കാണങ്കോട് എല്‍.പി സ്കൂള്‍, കടപ്പുറം പഞ്ചായത്തിലെ ബ്ളാങ്ങാട് ഇരട്ടപ്പുഴ, ബ്ളാങ്ങാട് കാട്ടില്‍, ഫോക്കസ് തൊട്ടാപ്പ്, ജി.വി.എച്ച്.എസ് കടപ്പുറം, വട്ടേക്കാട്, പുന്നയൂര്‍ പഞ്ചായത്തിലെ മന്ദലാംകുന്ന്, എടക്കര, അകലാട്, പുന്നയൂര്‍, അകലാട് എം.ഐ.സി, എസ്.എസ്.എം.എച്ച്.എസ് എടക്കഴിയൂര്‍, ജി.എല്‍.പി എടക്കഴിയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, പാപ്പാളി, വടക്കേക്കാട് പഞ്ചായത്തിലെ തിരുവളയന്നൂര്‍, വട്ടമ്പാടം, ഞമനേങ്ങാട് എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് പ്രശ്ന സാധ്യതയുള്ളത്. ചാവക്കാട്, വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണീ ബൂത്തുകളുള്ളത്.

Comments are closed.