mehandi new

ചാവക്കാട് ബീച്ച് ടൂറിസം പദ്ധതി രണ്ടാംഘട്ടം – വിദഗ്ധസംഘം സന്ദര്‍ശനം നടത്തി

fairy tale

ചാവക്കാട്: ബീച്ച് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുതിന്റെ ഭാഗമായി വിദഗ്ധസംഘം വ്യാഴാഴ്ച ബീച്ച് സന്ദര്‍ശിച്ചു. ബീച്ച് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് പഠനം നടത്തുതിനും എസ്റ്റിമേറ്റ് തയ്യാറാക്കുതിനും ടൂറിസം വകുപ്പ് നിയമിച്ച ചീഫ് ആര്‍ക്കിടെക്ട് സി.പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എയും സംഘത്തോടൊപ്പമുണ്ടായിരുന്നു. ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചുള്ള പൂന്തോട്ടം, കുട്ടികളുടെ പാര്‍ക്ക് എന്നിവയാണ് രണ്ടാംഘട്ടത്തില്‍ പ്രധാനമായും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. പാര്‍ക്കിന്റെ വികസനത്തിന് കൂടൂതല്‍ സ്ഥലം ഏറ്റെടുക്കാനാവുമോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. രണ്ടാംഘട്ട വികസനത്തിന്റെ  എസ്റ്റിമേറ്റ് റിപ്പോര്ട്ട് വിദഗ്ധ സംഘം ടൂറിസം വകുപ്പിന് കൈമാറുന്ന മുറയ്ക്ക് വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുമാവുമെന്ന് എംഎല്‍എ പറഞ്ഞു.

Jan oushadi muthuvatur

Comments are closed.