mehandi new

ചാവക്കാട് ബിആർസി അധ്യാപക ശാക്തീകരണം – കേമ്പുകൾ ആരംഭിച്ചു

fairy tale

ചാവക്കാട് : വിദ്യാർത്ഥികളുടെ സമഗ്രവിജ്ഞാന  വികാസം ലക്ഷ്യമിട്ട്  അഞ്ച് ദിവസത്തെ അധ്യാപക ശാക്തീകരണ കേമ്പുകൾ ആരംഭിച്ചു.  ചാവക്കാട് ബിആർസിയുടെ കീഴിൽ 4 വിദ്യാലയങ്ങളിൽ 27 ബാച്ചുകളിലായാണ് കേമ്പുകൾ നടക്കുന്നത്. മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ നടന്ന ചടങ്ങിൽ   ചാവക്കാട്  നഗരസഭ വിദ്യാഭ്യാസ ചെയർപേഴ്സൺ പ്രസന്ന രണദിവെ ഉദ്ഘാടനം നിർവഹിച്ചു.  ചാവക്കാട് എ ഇ ഒ  ജയശ്രീ അധ്യക്ഷത വഹിച്ചു. 

planet fashion

തൃശൂർ ഡയറ്റ് ഫാക്കൽറ്റിയും,  യു പി അറബിക് എസ് ആർ ജിയുമായ മുഹമ്മദ് റാഫിയും  ഭാഷ വിഷയത്തിലെ  ആർ പി മാർക്കു വേണ്ടി  ദീപക്ക്,  ഹെഡ്‌മിസ്ട്രസ് സി. എൽസ ആൻ്റോ എന്നിവർ ആശംസകൾ നേർന്നു. ചാവക്കാട് ബി ആർ സി ബിപിസി  സംഗീത സ്വാഗതവും  ജ്യോത്സന നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.