ലോക പ്രമേഹ ദിനമായ നാളെ ചാവക്കാട് സൈക്കിൾ ക്ലബ് സൈക്ലോത്തൊൺ സംഘടിപ്പിക്കുന്നു

ചാവക്കാട് : ലോക പ്രമേഹ ദിനമായ നാളെ ചാവക്കാട് സൈക്കിൾ ക്ലബ് സൈക്ലോത്തൊൺ സംഘടിപ്പിക്കുന്നു. 30, 60 കിലോമീറ്റർ റൈഡുകളാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് റൈഡിൽ പങ്കെടുക്കുന്നത്. ടീ ഷർട്ട്, മെഡൽ, ഇ സർട്ടിഫിക്കറ്റ് എന്നിവ പങ്കെടുത്തവർക്ക് നൽകും.
പെടൽ ഫോർ എ ബെറ്റർ ഹെൽത്ത് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് റൈഡ്. ഹയാത് ആശുപത്രിയുമായി ചേർന്നാണ് സൈക്ലോത്തൊൺ സംഘടിപ്പിക്കുന്നത്. നാളെ രാവിലെ ആറുമണിക്ക് റൈഡ് ആരംഭിക്കും.
ഹയാത്ത് ആശുപത്രിയിൽ നിന്നും ആരംഭിക്കുന്ന 60 കിലോമീറ്റർ റൈഡ് മമ്മിയൂർ, ആനക്കോട്ട, വടക്കേകാട്, മാറഞ്ചേരി, ചമ്രവട്ടം, പൊന്നാനി, പുതുപൊന്നാനി, വെളിയംകോട്, എടക്കഴിയൂർ, മണത്തല വഴി ചാവക്കാട് സമാപിക്കും.

Comments are closed.